തിരുവനന്തപുരം: ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗീക നിയന്ത്രണം ഏർപ്പെടുത്തും . കളമശ്ശേരി സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
നാളെ ബംഗളൂരു-എറണാകുളം വന്ദേഭാരത് ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു. കെഎസ്ആര് ബംഗളൂരു-എറണാകുളം ജങ്ഷന്(26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.എറണാകുളം ജങ്ഷന്-കെഎസ്ആര് ബംഗളൂരു(26652) ചൊവ്വാഴ്ച തൃശ്ശൂരില്‍നിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിന്‍ തൃശ്ശൂരില്‍നിന്ന് പുറപ്പെടും. എറണാകുളം ജങ്ഷന്-ഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(12617) 27 ന് ഉച്ചയ്ക്ക് 02.55നാകും എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുക. മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്സ്പ്രസ്( 16649) ഒരുമണിക്കൂറും 15 മിനിറ്റും വൈകും. തിരുവനന്തപുരം സെന്‍ട്രല്‍-ലോകമാന്യതിലക് നേത്രാവതി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(16346) ഒരുമണിക്കൂറും 20 മിനിറ്റും വൈകും. തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ്(19577) 40 മിനിറ്റ് വൈകും.








