കാസര്‍കോട്: പകല്‍ നേരത്ത് വീട്ടില്‍ തനിച്ചായിരുന്ന 55 കാരനെ ആള്‍ മറ യില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കുമ്പള, കളത്തൂര്‍ കാരിഞ്ച , അളമനയിലെ സഞ്ജീവ (55) യാണ് മരിച്ചത്. മകന്‍ പ്രിത്വിരാജ് കോളേജിലേയ്ക്കും ഭാര്യ സുജാത കൂലിപ്പണിക്കും പോയതായിരുന്നു. ഇന്നലെ വൈകുന്നേരം മകന്‍ എത്തിയപ്പോള്‍ സഞ്ജീവയെ വീട്ടില്‍ കണ്ടില്ല. തെരച്ചില്‍ നടത്തുന്നതിനിടയില്‍ വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറില്‍ കാണപ്പെടുകയായിരുന്നു. വിവരമറയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സുമെത്തി കരയ്‌ക്കെടുത്ത് കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അബദ്ധത്തില്‍ കിണറ്റില്‍ വീണതായിരിക്കുമെന്നു സംശയിക്കുന്നു. മകള്‍: പ്രതിഭ. മരുമകന്‍: സുകേഷ്(സുള്ള്യ). സഹോദരങ്ങള്‍: ദേവകി, സാവിത്രി.







