തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 5 കെഎസ്ആർടിസി ജീവനക്കാർ ആശുപത്രിയിൽ

തിരുവനന്തപുരം: ഇന്ന് (ശനി) വൈകിട്ടുണ്ടായ ഇടിമിന്നലേറ്റ് പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളായ സ്റ്റേഷൻ മാസ്റ്റർ സാബുവിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലും മറ്റ് ജീവനക്കാരായ സെലിൻ മേരി , ശോഭ, ജയ , രേഖ എന്നിവരെ പാറശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് അറിയുന്നു. ശക്തമായി അനുഭവപ്പെട്ട മഴയ്ക്കൊപ്പം ഉണ്ടായ ഇടി മിന്നലിൽ ഓഫീസ് ഉപകരണങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും കേടുപാട് സംഭവിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page