സുരക്ഷിതമായ സൗകര്യങ്ങളിൽനിന്ന് പുറത്തുകടന്ന് ദൈവീക ദൗത്യത്തിലേക്ക് മുന്നേറണം:റവ. ജെയിംസ് കെ ജോൺ

പി പി ചെറിയാൻ

ഡാളസ്: വ്യക്തിപരമായ സുഖസൗകര്യങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കും മാത്രം മുൻഗണന നൽകുന്ന ആത്മീയ ജീവിതത്തിൽനിന്ന് മാറി, ദൈവീക ദൗത്യത്തിലേക്ക് ധീരമായി ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക പാരിഷ് മിഷൻ വാർഷിക കൺവെൻഷന് തുടക്കമായി. 23-നു ആരംഭിച്ച കൺവെൻഷൻ 26 വരെ നീണ്ടുനിൽക്കും.
വെള്ളിയാഴ്ച നടന്ന ഉദ്ഘാടനയോഗത്തിൽ ലബ്ബക്കിലെ വികാരി റവ. ജെയിംസ് കെ ജോൺ മുഖ്യപ്രഭാഷണം നടത്തി. ഹഗ്ഗായി പ്രവാചകന്റെ പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹം നൽകിയ സന്ദേശം വിശ്വാസികളുടെ മുൻഗണനകളെക്കുറിച്ചുള്ള ഗൗരവമായ ആത്മപരിശോധനയ്ക്ക് ആഹ്വാനം ചെയ്തു.

സ്വന്തം വീടുകളുടെയും ജീവിതസൗകര്യങ്ങളുടെയും കാര്യത്തിൽ മാത്രം ശ്രദ്ധാലുക്കളായി, ദൈവത്തിന്റെ ദൗത്യങ്ങളെയും ഉത്തരവാദിത്വങ്ങളെയും നീട്ടിവയ്ക്കുന്ന പ്രവണത വിശ്വാസികൾ ഗൗരവമായി പരിശോധിക്കണമെന്ന് സന്ദേശം ഓർമിപ്പിച്ചു. സഭയുടെ കെട്ടിടങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിൽമാത്രം ഒതുങ്ങിപ്പോകാതെ, ദൈവം നൽകിയിരിക്കുന്ന സമയവും വിഭവങ്ങളും ഉപയോഗിച്ച് ലോകത്തിലേക്ക് സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം എത്തിക്കാൻ ഓരോ വിശ്വാസിയും തയ്യാറാകേണ്ടതുണ്ട്.

“സഭയ്ക്കുള്ളിൽ മാത്രം ജീവിക്കാനല്ല, സഭയിലൂടെ ലോകത്തെ സേവിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്” എന്ന ഓർമ്മപ്പെടുത്തലോടെ, സുരക്ഷിതമായ സൗകര്യങ്ങളിൽനിന്ന് പുറത്തുകടന്ന് ധീരമായ ദൗത്യത്തിലേക്ക് മുന്നേറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page