കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല നെറ്റ് വര്‍ക്ക് തകരാര്‍ ഇതു വരെ പരിഹാരമായില്ല. അതിനാല്‍ തിങ്കളാഴ്ചത്തെ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. അതേസമയം ഇന്റേണല്‍, പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലിനെ തുടര്‍ന്നാണ് സര്‍വകലാശാലാ നെറ്റ് വര്‍ക്ക് തകര്‍ന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും പരീക്ഷകള്‍ മാറ്റിയിരുന്നു. മൂന്ന് ദിവസമായി സര്‍വകലാശാലാ ഓണ്‍ലൈന്‍ സേവനങ്ങളും പൂര്‍ണ്ണമായി മുടങ്ങിയിരിക്കുകയാണ്.








