തെങ്ങിന്‍ ചുവട്ടില്‍ അര്‍ധനഗ്ന മൃതദേഹം; കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: കടയ്ക്കാവൂര്‍ തൊപ്പിച്ചന്ത പാലംകോണത്തിന് സമീപം യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ വയലില്‍ തൊഴില്‍ ചെയ്യാന്‍ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി കൊലക്കേസുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ പ്രതിയായ കടകംപള്ളി ബിജു എന്ന ബിജുകുമാറാണ് കൊല്ലപ്പെട്ടത്. വയലില്‍ തെങ്ങിന്റെ ചുവട്ടിലായി അര്‍ധനഗ്‌നനായാണ് മൃതദേഹം കാണപ്പെട്ടത്. ദേഹത്ത് വെട്ടേറ്റ നിരവധി പാടുകളും ഉണ്ട്. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബിജുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രദേശത്ത് കുപ്രസിദ്ധനായ ഇയാള്‍ക്കെതിരെ അടിപിടി ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. സംഭവ സമയത്ത് ബിജുകുമാറിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കടക്കാവൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page