ദിവസം പതിനഞ്ചിലധികം പേരുടെ പീഡനം, ഓടിപ്പോകുന്നത് തടയാന്‍ മുറിക്ക് പുറത്ത് കാവല്‍, വഴങ്ങിയില്ലെങ്കില്‍ പൊള്ളലേല്‍പ്പിക്കും; കോവളത്തെ സ്പായില്‍ പതിനാറുകാരി ക്രൂരപീഡനത്തിനിരയായി, ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോവളത്തെ ഡ്രീംസ് സ്പായില്‍ പതിനാറുകാരി നേരിട്ടത് കൊടും പീഡനം. ഒരു ദിവസം പതിനഞ്ചോളം പേര്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് സ്വകാര്യഭാഗങ്ങളില്‍ അണുബാധയുണ്ടായി. വരുന്ന ആളുമായി സഹകരിച്ചില്ലെങ്കില്‍ മാതൃസഹോദരി ദേഹത്ത് തീവെച്ച് പൊള്ളലേല്‍പ്പിക്കും. പീഡനമുറിക്ക് പുറത്ത് കാവലിരിക്കാന്‍ ആളുകളെ ഏര്‍പ്പെടുത്തിയതും അവര്‍ തന്നെ. പെണ്‍കുട്ടിയെ ഒരു വര്‍ഷം മുമ്പാണ് കോവളത്ത് എത്തിച്ചത്. പിതാവും മാതാവും മരിച്ചുപോയതിനെ തുടര്‍ന്ന് ജോലിക്കെത്തിയതാണ് എന്നു പറഞ്ഞാണ് മാതാവിന്റെ സഹോദരി നാഗലക്ഷ്മി കുട്ടിയെ കോവളത്തെത്തിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി നിരവധി പേര്‍ പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. പീഡനം സഹിക്കാതായപ്പോള്‍ സ്പായിലെ സുഹൃത്തിനൊപ്പം പെണ്‍കുട്ടി കോവളത്തുനിന്ന് രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് നാഗലക്ഷ്മിയും ആണ്‍ സുഹൃത്ത് ഗോപിയും കോവളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പായിലെ ജീവനക്കാരായ സജിത്ത് കുമാര്‍, നിഷാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. സ്പാ നടത്തിപ്പുകാരന്‍ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ട്. ഈ പരിചയമാണ് പെണ്‍കുട്ടിയെ കോവളത്തെത്തിക്കാന്‍ കാരണം. നിലവില്‍ മനുഷ്യക്കടത്ത്, ജുവനയില്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനിടെ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കോവളത്തെ ഡ്രീംസ് സ്പാ ബിനാമിയെ അറസ്റ്റുചെയ്തു. തിരുവനന്തപുരം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയ അനുരൂപാണ് അറസ്റ്റിലായിരിക്കുന്നത്. ഉളൂര്‍ സെക്ഷന്‍ ഓഫീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. ഡ്രീംസ് സ്പാ നടത്തിയിരുന്നത് ഇയാളുടെ സുഹൃത്താണ്. എന്നാല്‍ ലഭിക്കുന്ന പണമെല്ലാം ഇയാളുടെ അക്കൗണ്ടിലേക്കാണ് വന്നിരുന്നതെന്ന് കണ്ടെത്തി. കോവളം പൊലീസ് ഇയാളെ ചൊവ്വാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page