ലുധിയാന: 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ പ്യൂണിനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ടീച്ചറില്‍ നിന്നു ഒരു പുസ്തകം വാങ്ങുന്നതിനായി പോയതായിരുന്നു പെണ്‍കുട്ടി. തന്റെ ഓഫീസില്‍ നിന്നു പുസ്തകം വാങ്ങിക്കോളാനായിരുന്നു പെണ്‍കുട്ടികുട്ടിക്ക് ടീച്ചര്‍ നല്കിയ നിര്‍ദ്ദേശം. തുടര്‍ന്ന് പെണ്‍കുട്ടി ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന പ്യൂണ്‍ പെണ്‍കുട്ടിയെ ചുമരിനോട് ചാരി നിര്‍ത്തി ചുംബിക്കുകയും അതിന്റെ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറഞ്ഞു.








