വീണ്ടും ഷോക്ക്: വൈദ്യുതി നിരക്ക് വര്‍ധനയും പുതിയ സര്‍ചാര്‍ജ്ജും വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുവാന്‍ തീരുമാനമായി. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷന്‍ വിജ്ഞാപനം ചെയ്തു. 2027 ഏപ്രില്‍ മുതലായിരിക്കും പുതിയ വൈദ്യുതി നിരക്ക് നിലവില്‍ വരിക. പുതിയ സര്‍ചാര്‍ജുകളും ഉണ്ടാകും.
കെഎസ്ഇബിയുടെ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന തയ്യാറാക്കിയിട്ടുള്ളത്. ഇന്ധനസര്‍ ചാര്‍ജ്ജും നിരക്കു വര്‍ധനവിനൊപ്പം ഉണ്ടാകും.
വൈദ്യുതി ഉപയോഗിക്കുന്ന പീക്ക് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ വൈകുന്നേരം ആറു മുതല്‍ രാത്രി10 മണി വരെയായിരുന്നു പീക്ക് ടൈം. ഇത് ഒന്നര മണിക്കൂര്‍ വര്‍ധിപ്പിച്ച് 11.30 മണിയാക്കി. പുതിയ താരിഫ് പ്രകാരം ഈ സമയത്തെ നിരക്കില്‍ വലിയ മാറ്റം ഉണ്ടാകുമെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page