‘കാതല്‍ ബോതയ്’ റിലീസ് 30ന്; കേന്ദ്ര കഥാപാത്രം ഇരിയ സ്വദേശിനി

കാസര്‍കോട്: മീനാക്ഷി മധു (മീനുസ് ഇരിയ) കേന്ദ്ര കഥാപാത്രമായി അഭിനയിച്ച തമിഴ് ചിത്രമായ ‘കാതല്‍ ബോതയ്’ ഒക്ടോബര്‍ 30ന് റിലീസാകും. കേരളത്തിലും തമിഴ്‌നാട്ടിലും ഒരേ സമയത്തായിരിക്കും ചിത്രം റിലീസാവുക. ‘ദി ഹൈഡ് മുംതാ’, ഒരുമ്പെട്ടുവന്‍, വിസ്താര വില്ലേജ് എന്നീ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള മീനാക്ഷി മധു സ്‌കൂള്‍ കലോത്സവങ്ങളിലടക്കം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.കേരളത്തിനകത്തും പുറത്തുമായി ചിത്രീകരിച്ച ചിത്രമായ ‘കാതല്‍ ബോതയ്’ വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
അറിയപ്പെടുന്ന കൊമേഡിയനായ കാഞ്ഞങ്ങാട്ടെ മുകേഷ് ഒ എം ആര്‍, രജനി ദേവി, ശശി ആറാട്ട് കടവ്, ഉണ്ണി ബാനം തുടങ്ങിയ പ്രമുഖ നടീനടന്മാരും ചിത്രത്തില്‍ വേഷമിടുന്നു. മഹിങ്കാര്‍ കേച്ചേരി, സുഭാഷ് ശിവ എന്നിവരാണ് സംവിധാനം. ആര്‍ട്ട്: മുത്തുരാജ്, സംഗീതം: ഷാരുജന്‍ ആന്റ് മഹീന്ദ്രരാജ്. എഡിറ്റിംഗ്: വിഷ്ണു കീഴൂര്‍, ക്യാമറ: സുഭാഷ് ശിവ,കഥ: മഹിങ്കര്‍ കേച്ചേരി. തെക്കുംമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ മധുസൂദനന്‍ തെക്കുംമ്പാട്ടാണ് ചിത്രം നിര്‍മ്മിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അക്കൗണ്ടില്‍ എത്തിയതിനു പിന്നാലെ ലക്ഷങ്ങള്‍ പിന്‍വലിച്ചു; ബേഡകം പൊലീസ് പരിധിയിലെ മൂന്നു സഹകരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ‘ലീന്‍’ ആയി, സെക്രട്ടറിമാരുടെ പരാതിയില്‍ പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page