ചെറുവത്തൂര്: അയല്വാസിയുടെ വീടിന് മുകളില് കയറിയ നായയെ ഓടിക്കാന് ശ്രമിക്കുന്നതിനിടെ 67 കാരന് ടെറസില് നിന്ന് വീണ് മരിച്ചു. പടന്ന ബസാര് തോട്ടുകരയില് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി(67) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മുന്നുമണിയോടെയാണ് സംഭവം. ടെറസില് കയറിയ നായയെ ഓടിക്കുന്നതിനിടെ താഴേ വീണ് ഗുരുതരമായി പരിക്കേല്ക്കുകയായിരുന്നു. ഉടന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച പുലര്ച്ചെ മൂന്നു മണിയോടെ മരിച്ചു. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.







