ആറു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അയല്‍ വീട്ടില്‍ ജോലിക്കെത്തിയ തൃക്കരിപ്പൂരിലെ 60 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ജോലിക്കെത്തിയ ആള്‍ അയല്‍വീട്ടിലെ ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത ചന്തേര പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍, ബീരിച്ചേരി സ്വദേശിയായ 60 കാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പടന്ന പഞ്ചായത്ത് പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അയല്‍വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഇയാൾ. ഈ സമയത്താണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പറയുന്നു. പെണ്‍കുട്ടി രക്ഷപ്പെട്ടോടി വീട്ടിലെത്തി വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page