മകളുടെ വീട്ടിലേക്ക് പോയ വയോധികനെ കാണാതായി

കാസര്‍കോട്: മകളുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ വയോധികനെ കാണാതായതായി പരാതി. ഒടയഞ്ചാല്‍, മൂത്താടിയിലെ സി. രാഘവ(69)നെയാണ് കാണാതായത്. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായ കാസര്‍കോട്,കൂഡ്‌ലു ,ആര്‍ഡി നഗര്‍, വിഷ്ണുമംഗലം റോഡിലെ
കെ.രാമചന്ദ്രന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഒടയഞ്ചാലിലെ സ്വന്തം വീട്ടില്‍ നിന്ന് കൂഡ്‌ലുവിലെ ഭാര്യാ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു രാഘവന്‍. പ്രസ്തുത വീട്ടില്‍ നിന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കുണ്ടംകുഴിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയതെന്ന് പരാതിയില്‍ പറഞ്ഞു. എന്നാല്‍ മകളുടെ വീട്ടിലോ ഒടയഞ്ചാലിലുള്ള സ്വന്തം വീട്ടിലേക്കോ എത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page