ദുബായ്/സൗദി അറേബ്യ:പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്കും ഉയരുന്നത് പ്രവാസികൾക്ക് ക്രിസ്മസ് -പുതുവത്സരആഘോഷങ്ങൾക്ക് നാട്ടിലെത്താനാകുമോ എന്നു ആശങ്കയിലാവുന്നു . അതിനിടെ വിമാന സർവീസുകൾ തന്നെ പ്രതിസന്ധിയിലാണെന്നു വിമാന കമ്പനികൾ പറയുന്നു. കേന്ദ്രസർക്കാറിന്റെ ഇടപെടൽ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൾഫ് മേഖലയിൽ പെട്രോൾ വിലയിലുണ്ടായ വർദ്ധനവ് പ്രവാസികളെ ഏറെ വിഷമിപ്പിക്കുന്നു.പശ്ചിമേഷ്യൻ സംഘർഷം ഗൾഫിലെ തൊഴിൽ മേഖലകളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.
സൗദി അറേബ്യ റിയാദിൽ ഹൂതികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. മലയാളികൾ അടക്കമുള്ള പ്രവാസികൾ ആശങ്കയോടെയാണ് കഴിഞ്ഞുകൂടുന്നത്. ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
യുദ്ധസമാനമായ പ്രതിസന്ധിയിൽ കമ്പനികൾ പ്രവാസികളുടെ ശമ്പളം പോലും തടഞ്ഞു വെക്കുന്നു. ഇതിനിടയിലാണ് കുടുംബത്തോടൊപ്പം ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രവാസികൾ നിരക്കിൽ വൻവർദ്ധനവ് അറിയുന്നത്.സാധാരണ ഒക്ടോബർ, നവംബർ മാസങ്ങളിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയാറാണ് പതിവ്.
ഓണാഘോഷവും സ്കൂൾ അവധിയും കഴിഞ്ഞ് നാട്ടിൽനിന്ന് ഗൾഫിലേക്ക് പറക്കുമ്പോൾ തന്നെ ടിക്കറ്റ് നിരക്ക് 35,000 മുതൽ 45,000 രൂപ വരെയായിരുന്നു.ഇനി ഗൾഫിൽ നിന്ന് ക്രിസ്മസിനും, പുതുവത്സരത്തിനും ഇങ്ങോട്ടു വരുമ്പോൾ നിനക്ക് അമ്പതിനായിരം കടന്നേക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.
പശ്ചിമേഷൻ സംഘർഷം കാരണം വ്യോമ പാതകളിൽ നിയന്ത്രണം വന്നതും,നീണ്ട ദൂരം പറക്കേണ്ടി വരുന്നതും ഇന്ധന ഉപയോഗവും, ചിലവുകളുമൊക്കെ ഉയർന്നതായി വിമാന കമ്പനികൾ ചൂണ്ടിക്കാട്ടുമുണ്ട്. അതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ വേറെ നിർവാഹമില്ലെന്നാണ് വിമാന കമ്പനികളുടെ വാദം.കഴിഞ്ഞ ദിവസവും നിരവധി സർവീസുകൾ വെട്ടിച്ചുരുക്കുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ലാഭമല്ലാത്ത പല റൂട്ടുകളിലും കമ്പനികൾ സർവീസ് നടത്തുന്നുണ്ടെന്നും സർക്കാർ ഇടപെടലുകളും, സംരക്ഷണം നൽകിയില്ലെങ്കിൽ സർവീസുകൾ നിർത്തിവയ്ക്കേണ്ടി വരുമെന്നും വിമാന കമ്പനികൾ പറയുന്നു.








