കാസര്‍കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ വീട്ടമ്മ കാറിടിച്ച് മരിച്ചു. നീലേശ്വരം, കിനാനൂര്‍, കാരിമൂല,ചോയ്യങ്കോട്ടെ വിലാസിനി സുകുമാരന്‍ (സുമ -72) ആണ് മരിച്ചത്. ഇന്നലെ (വെള്ളി) പുലര്‍ച്ചെ ചേര്‍ത്തല റെയില്‍വെ സ്റ്റേഷനു സമീപം ദേശീയ പാതയിലാണ് അപകടം. കലവൂരിലേക്കുള്ള ബസ് കയറാനായി റോഡ് മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിലാസിനിയെ ഉടന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി, തൊടുപുഴയിലായിരുന്നു വിലാസിനി താമസം. ഭര്‍ത്താവ്: പികെ സുകുമാരന്‍. മക്കള്‍: അജു സുകുമാരന്‍ (എഞ്ചിനീയര്‍, റെയില്‍വെ ചെന്നൈ). ഡോ. അഞ്ജു(നടക്കാവ്, തൃക്കരിപ്പൂര്‍). മരുമകന്‍: ഡോ. പിവി ശ്രീജിത്ത് (തൃക്കരിപ്പൂര്‍).







