കാസര്‍കോട്: കുംബഡാജെ, തലവയലില്‍ കോഴിയങ്കം നടത്തുകയായിരുന്ന മൂന്ന് പേര്‍ അറസ്റ്റില്‍. പെര്‍ഡാല, മാടത്തടുക്കയിലെ പ്രമോദ് (43), ബദിയഡുക്ക, വിദ്യാഗിരി, കഡാറിലെ ജഗദീഷ് ഷെട്ടി (58), നാരമ്പാടി, നെല്ലിയടുക്കയിലെ സുഖേഷ് (23) എന്നിവരെയാണ് ബദിയഡുക്ക എസ്‌ഐ ടി സുനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. സ്ഥലത്ത് നിന്ന് 6 അങ്കക്കോഴികളെയും 3200 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. തലവയല്‍ എന്ന സ്ഥലത്ത് കോഴിക്കെട്ട് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ (ഞായര്‍) വൈകിട്ട് 6.30മണിക്ക് പൊലീസ് സംഘം സ്ഥലത്തെത്തിയത്. കഴിഞ്ഞ ദിവസം കുമ്പള പൊലീസും കോഴിക്കെട്ട് സംഘത്തെ പിടികൂടിയിരുന്നു.







