കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നീക്കം. നിലവിലെ അംഗങ്ങളില്‍ പലര്‍ക്കും ചട്ടപ്രകാരമുള്ള യോഗ്യത ഇല്ലെന്നു വിലയിരുത്തിയാണ് ബോര്‍ഡ് പിരിച്ചു വിടാന്‍ ഒരുങ്ങുന്നത്. ബോര്‍ഡില്‍ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് വിലയിരുത്തലും പിരിച്ചു വിടാനുള്ള നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലര വര്‍ഷത്തെ കാലാവധി ബാക്കി നില്‍ക്കെയാണ് ബോര്‍ഡ് പിരിച്ചുവിടുന്നത്.
മാര്‍ച്ച് മാസത്തിലാണ് കെഎസ് ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡ് നിലവില്‍ വന്നത്.അഞ്ചു വർഷത്തെ കാലാവധിയിലായിരുന്നു നിയമനം. 11 അംഗ ബോര്‍ഡില്‍ ആകെ 9 അംഗങ്ങളാണുള്ളത്. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ഹൈക്കോടതി നേരത്തെ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.








