നീലേശ്വരം രാജാ റോഡ് റെയിൽ മേൽ പ്പാലം പുതുക്കിപ്പണിയണം: എൻ.ആർ.ഡി. സി. റയിൽവെ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി

നീലേശ്വരം: ചവിട്ടുപടികളുടെ കോൺക്രീറ്റ് തകർന്ന് അപകടാവസ്ഥയിലായ നീലേശ്വരം രാജാ റോഡ് റെയിൽവേ മേൽ നടപ്പാത അടിയന്തിരമായി പുതുക്കിപ്പണിയണമെന്നു നീലേശ്വരം റെയിൽവേ ഡവലപ്മെൻ്റ് കലക്റ്റീവ് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരോട് ആവശ്യപ്പെട്ടു. അർധരാത്രിയിലെ ട്രെയിനുകൾക്ക് സ്റ്റേഷൻ മാസ്റ്റർ ടിക്കറ്റ് നൽകേണ്ടി വരുന്നതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൊമേർഷ്യൽ സ്റ്റാഫിനെ നിയമിക്കണമെന്നുംനിവേദനത്തിൽ ആവശ്യപ്പെട്ടു. റെയിൽവേ സ്‌റ്റേഷൻ്റെ പടിഞ്ഞാറ് വശത്തെ വിശാലമായ പാർക്കിങ് മൈതാനം ഉടൻ തുറന്നു കൊടുക്കുമെന്ന് ഡി.ആർ.എം. നിവേദക സംഘത്തെ അറിയിച്ചു. പുതുതായി വലിയ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കും.രണ്ട് മാസത്തിനുള്ളിൽ ഡിജിറ്റൽ കോച്ച് പൊസിഷൻ ബോർഡുകൾ സ്ഥാപിക്കുമെന്നും ഡി.ആർ.എം. നിവേദകസംഘത്തെ അറിയിച്ചു.എൻ ആർ ഡി സി രക്ഷാധികാരി ഡോക്ടർ വി സുരേശൻ , പ്രസിഡണ്ട് പി യു ചന്ദ്രശേഖരൻ , സെക്രട്ടറി എം വിനീത് , ട്രഷറർ സി എം സുരേഷ് കുമാർ ,കെ എം ഗോപാലകൃഷ്ണൻ , കെ ബാബുരാജ് , ഗോപകുമാർ കോറോത്ത് , ടി ജയരാജ് ,പ്രൊഫ. വി വി പുരുഷോത്തമൻ, എം ബാലകൃഷ്ണൻ , ടി സി വി ശ്രീനാഥ് ശശി , കെ .വി. മനോജ്, സംഗീത വിജയൻ ചർച്ചയിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page