ചീമേനി : നക്സലിസം അടിച്ചമർത്തിയ പോലെ മയക്കുമരുന്ന് മാഫിയയെയും അടിച്ചമർത്താൻ കേന്ദ്രസർക്കാർ സുസജ്ജമാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവിതേലത്ത് പറഞ്ഞു. ബി ജെ പി ജില്ലാ പഠനശിബിരത്തിൽ ഭാരതം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം, കള്ളനോട്ട്, നികുതി അടയ്ക്കാതെയുള്ള കള്ളക്കടത്ത് എന്നിവ തടയാൻ കേന്ദ്രം അതിർത്തിയിൽ വൈദ്യുത വേലി ഉൾപ്പെടെ സ്ഥാപിച്ചെന്നും രാഷ്ട്രം നേരിടുന്ന വെല്ലുവിളികൾ അനവധി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്,സംസ്ഥാന വക്താവ് ടിപി ജയചന്ദ്രൻ, കണ്ണൂർ മേഖല പ്രസിഡൻ്റ് കെ ശ്രീകാന്ത്, ഒ. രാഗേഷ്, സോഷ്യൽ മീഡിയ സംസ്ഥാന സമിതി അംഗം മുകേഷ് മുകുന്ദൻ എന്നിവർ രണ്ടാം ദിവസം വിഷയാവതരണം നടത്തി.







