പി പി ചെറിയാൻ
ഡാളസ്: നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് സെന്റര് എ മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷന്റെ ഒരാഴ്ച നീണ്ടു നിൽക്കുന്ന എം.ടി.വി.ഇ.എ. കൺവൻഷൻ ഞായറാഴ്ച രാത്രി ആരംഭിച്ചു
“ഓരോ മാർത്തോമ്മാക്കാരനും ഒരു സന്നദ്ധ സുവിശേഷകനാണ്” എന്ന അന്തരിച്ച അബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ പ്രമുഖ വചനത്തെ അടിസ്ഥാനമാക്കി സൂം പ്ലാറ്റ്‌ഫോം വഴിയാണ് കൺവൻഷൻ ആരംഭിച്ചത് .
റവ. കെ. എം. മാത്യു പ്രാർത്ഥന നടത്തി. ഒക്‌ലഹോമ മാർത്തോമ്മാ ഇടവക വികാരി റവ. കെ. എം. മാത്യു അധ്യക്ഷത വഹിച്ചു. സാം അലക്സ് മധ്യസ്ഥ പ്രാർത്ഥനയും, മിസിസ് മേരി ഏബ്രഹാം ബൈബിൾ വായനയും നിർവഹിച്ചു. ഭോപ്പാൽ സേഹത്ഗഞ്ച് ക്രിസ്തു പ്രേമകുളം മിഷണറി റവ. മാജു മാത്യു സന്ദേശം നൽകി.
മാത്യു ലൂക്കോസ് നന്ദി പറഞ്ഞു. റവ. ഏബ്രഹാം വി. സാംസന്റെ സമാപന പ്രാർത്ഥന നടത്തി.
അസോസിയേഷൻ പ്രസിഡന്റ് റവ. അബ്രഹാം വി. സാംസൺ, വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, സെക്രട്ടറി റോബിൻ , മാത്യു ലൂക്കോസ് ,ഷാജി രാമപുരം എന്നിവരടങ്ങുന്ന കോർ കമ്മിറ്റിയാണ് സംഗമത്തിന് നേതൃത്വം നൽകുന്നത് .
ഇന്ന് (തിങ്കൾ ) സെന്റ് പോൾസ് എം.ടി.സി., മെസ്ക്വിറ്റ്.
വൈകിട്ട് 7:00 മണി മുതൽ 8:30 മണി വരെ
പ്രഭാഷണം: റവ. ജസ്റ്റിൻ പപ്പച്ചൻ ജേക്കബ്
നാളെ (ചൊവ്വ)വേദി: ഒക്ലഹോമ എം.ടി.സി. (സൂം ഐഡി: 828 1381 4203, പാസ്‌വേഡ്: 180852)സമയം: വൈകിട്ട് 7:00 മണി മുതൽ 8:30 മണി വരെ
പ്രഭാഷണം: റവ. പി. സി. ജെയിംസ്.ബുധനാഴ്ച വേദി: ഫാർമേഴ്‌സ് ബ്രാഞ്ച് എം.ടി.സി.
സമയം: വൈകിട്ട് 7:00 മണി,
പ്രഭാഷണം: റവ. ജസ്റ്റിൻ പപ്പച്ചൻ ജേക്കബ്
24 (വ്യാഴം ,)വേദി: കരോൾട്ടൺ എം.ടി.സി.
സമയം: വൈകിട്ട് 7:00 മണി
പ്രഭാഷണം: റവ. റെജിൻ രാജുസെപ്റ്റംബർ 25, 2026 (വെള്ളിയാഴ്ച)
വേദി: സീഹോൺ എം.ടി.സി., പ്ലാനോ
സമയം: വൈകിട്ട് 7:00 മണി മുതൽ 8:30 മണി വരെ
പ്രഭാഷണം: റവ. എബ്രഹാം വി. സാംസൺ








