കൊല്ലം: കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയും ബന്ധുവായ യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം, വാളത്തുംഗല്‍, ആകോലില്‍ സ്വദേശിനി വിസ്മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്.
അങ്കമാലിയില്‍ ഇന്ന് (ശനി) പുലര്‍ച്ചെ അഞ്ചരമണിയോടെയാണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മയ്യനാട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വിസ്മയ.
ഇന്നലെ രാവിലെ (വെള്ളി) സ്‌കൂളിലേക്കാണെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരം ആറു മണി കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. അന്വേഷണത്തില്‍ വിസ്മയ സ്‌കൂളില്‍ എത്തിയിട്ടില്ലെന്നു വ്യക്തമായി.
തുടര്‍ന്ന് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് വിസ്മയയെയും അഭിലാഷിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.








