കണ്ണൂര്‍: മദ്യലഹരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ആറളം പുനരധിവാസ കേന്ദ്രത്തിലെ പതിമൂന്നാം ബ്ലോക്കില്‍ താമസിക്കുന്ന കവിത(25)യെയാണ് ആറളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടികെ ഷിജുവിന്റെ നേതൃത്വത്തില്‍ ഇന്ന് (വെള്ളി) ഉച്ചയോടെ അറസ്റ്റു ചെയ്തത്. കവിതയുടെ അയല്‍വാസിയായ സനൂപിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കവിത മദ്യലഹരിയില്‍ സ്ഥിരമായി ബഹളം വയ്ക്കാറുണ്ടെന്നു പറയുന്നു. ഇതിനെ സനൂപ് ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിലാണ് സനൂപിനെ വെട്ടിക്കൊല്ലാന്‍ ശ്രമം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു.








