ബെംഗളൂരു: നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. 13 കാരനെ അയല്‍വാസി കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. യെലഹങ്ക വിനായക നഗറില്‍ താമസിക്കുന്ന പ്രജ്വല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ ഭാസ്‌കര്‍ റെഡ്ഡി പിടിയിലായി. തട്ടിക്കൊണ്ടുപോയി പണം വാങ്ങാനുള്ള പദ്ധതി പാളിയതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകത്തിനുശേഷം ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. കൊലയ്ക്ക് ശേഷം സ്ഥലം വിട്ടപ്പോള്‍
കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ മതിലിലും മറ്റുവാഹനങ്ങളിലും ഇടിച്ചു. ഇതോടെ നാട്ടുകാര്‍ വളയുകയും വാഹനം പരിശോധിക്കുകയും ചെയ്തു. കാറിന്റെ ഡിക്കി പരിശോധിച്ചപ്പോള്‍ അകത്ത് മൃതദേഹം കണ്ടെത്തി. ഇതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് ഭാസ്‌കര്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തു. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭാസ്‌കറിന്റെ സുഹൃത്തിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ചിക്കജാല പൊലീസ് കേസെടുത്തു.








