വീണ്ടും കൊടുംക്രൂരത: 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊന്നു; ആണ്‍ സുഹൃത്ത് ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍; പിടിയിലായവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ട ബലാത്സംഗവും കൊലപാതകവും. 16കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിജനമായ സ്ഥലത്ത് വയലില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തും പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരും പൊലീസ് കസ്റ്റഡിയില്‍. ഡല്‍ഹി, സ്വരൂപ് നഗറിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയും 17കാരനും സൗഹൃദത്തിലായിരുന്നു. പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ ശേഷം ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിന് ശേഷം സുഹൃത്തുക്കളെ വിളിച്ചു വരുത്തി. 18കാരന്‍ ഉള്‍പ്പെടെയുള്ള മൂന്നു പേര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയം കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം സ്വരൂപ് നഗര്‍ കുശക് റോഡിലെ ഒരു വയലില്‍ ഉപേക്ഷിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മുഖം തിരിച്ചറിയാന്‍ പറ്റാത്ത നിലയിലും വലത് കൈ നഷ്ടപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം. പോസ്റ്റുമോര്‍ട്ടത്തിലാണ് പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തനു ഇരയായ കാര്യം വ്യക്തമായത്. തുടര്‍ന്ന് ഫോണ്‍കോളുകളും മറ്റും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page