മുംബൈ: മഹാരാഷ്ട്രയില്‍ ലോറിയും വാനും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. രണ്ടു വനിതകളുള്‍പ്പെടെ ഏഴുപേര്‍ക്കു പരിക്കേറ്റു. അമിത വേഗതയാണ് അപകടത്തിനു കാരണമെന്നു പറയുന്നു.
മധ്യപ്രദേശിലെ ബാലാഘട്ട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദിലേക്കു ജോലിക്കു പോവുകയായിരുന്നു ഇവര്‍. പിക്കപ്പ് വാന്‍ പൂര്‍ണ്ണമായി തകര്‍ന്നു. ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.








