തിരുവനന്തപുരം: മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കാണിച്ച് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും എംഎല്‍എയുമായ മുഹമ്മദ് റിയാസ്, പിണറായിയുടെ മകള്‍ വീണ എന്നിവര്‍ക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഇഡി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദവിവരവും ഡിജിപിക്കു നല്‍കിയ കത്തിനൊപ്പം ഇഡി കൈമാറിയിട്ടുള്ളതായാണ് സൂചന.








