മംഗ്‌ളൂരു: നവജാത ശിശുവിനെ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൂഡില്‍ റോഡരുകിലാണ് ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ജനിച്ച് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നു സംശയിക്കുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.








