ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം .
​ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ യു.എസും ഇറാനും പരസ്പരം ആക്രമണം ശക്തമാക്കി. കടലിലെ സംഘർഷങ്ങളിൽ നിരവധി എണ്ണ ടാങ്കറുകൾ തകർക്കപ്പെട്ടു.

​ഇറാന്റെ മുന്നറിയിപ്പ്: തങ്ങളുടെ രാജ്യത്തിനെതിരെ വീണ്ടും ആക്രമണമുണ്ടായാൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

​റഷ്യ – യുക്രെയ്ൻ യുദ്ധം
​താൽക്കാലിക വെടിനിർത്തൽ: യു.എസ് പ്രതിനിധികൾ മോസ്കോയിലെത്തിയതിന് പിന്നാലെ യുക്രെയ്നെതിരായ ആക്രമണം മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉത്തരവിട്ടു.

ഐക്യരാഷ്ട്രസഭ പുതിയ ലോക ഭൂപട ​ത്തിന്
അംഗീകാരം നൽകി. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളുടെ യഥാർത്ഥ വിസ്തൃതി വ്യക്തമാക്കുന്ന പുതിയ ലോക ഭൂപടത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകി.

സൗത്ത് ഡൽഹിയിൽ നാലുനില ഹോസ്റ്റൽ തകർന്നു വീണ് അപകടം. രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുന്നു.

​വിമാനം അടിയന്തരമായി തിരിച്ചിറക്കി: ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് 270 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ വിമാനം ബെംഗളൂരുവിൽ അടിയന്തരമായി തിരിച്ചിറക്കി.

​മണിപ്പൂർ വോട്ടർ പട്ടിക: മണിപ്പൂരിൽ വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം പൂർത്തിയായി. 19.60 ലക്ഷം പേരുള്ള പട്ടികയിൽ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ വർധനവമുണ്ട്.

​ഡൽഹിയിൽ കനത്ത മഴ: തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വിമാന സർവീസുകളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.
​

ഐഎസ്ആർഒ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ ഉയർന്ന താപനിലയ്ക്കും അൾട്രാവയലറ്റ് രശ്മികളുടെ തോത് ഉയരുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

​സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്ട് നടക്കും. പ്രധാന വേദി ചാത്തമംഗലം എൻഐടി ഗ്രൗണ്ട് ആയിരിക്കും.

​സ്വർണവിലയിൽ മാറ്റം: കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മാറ്റങ്ങൾക്ക് ശേഷം സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി.

​പാലിയേക്കരയിൽ സുരേഷ് ഗോപിയുടെ ഇടപെടൽ: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തി ടോൾ ബൂത്തുകൾ തുറന്നുവിട്ട് വാഹനങ്ങൾ കടത്തിവിട്ടു.

​മയക്കുമരുന്ന് മാഫിയയെ നേരിടാൻ പ്രത്യേക നർകോട്ടിക് കൺട്രോൾ ബ്യൂറോ: സംസ്ഥാനത്ത് ലഹരി വ്യാപനം തടയുന്നതിനായി കേരള പോലീസിന് കീഴിൽ പ്രത്യേക ‘നർകോട്ടിക് കൺട്രോൾ ബ്യൂറോ’ രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഡിജിപി, പ്രത്യേക സമിതിയെ നിയോഗിച്ചു.

​സ്വകാര്യ ബസ് സമരം: മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രക്ഷോഭത്തിലേക്ക്

​റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈൻ ഓപ്പറേറ്റർ സനൂപ് (25) വീണ് മരണപ്പെട്ടു. യാത്രയ്ക്കിടെ വിനോദസഞ്ചാരി അബദ്ധത്തിൽ കയ്യിൽ പിടിച്ചതിനെ തുടർന്ന് 300 മീറ്ററോളം തൂങ്ങിപ്പോവുകയും തുടർന്ന് പിടിവിട്ട് താഴേക്ക് വീഴുകയുമായിരുന്നു.

​​ഹൊസങ്കടി കൊലപാതകക്കേസ്: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് നടന്ന കൊലപാതകത്തിൽ പ്രതിയെ 24 മണിക്കൂറിനകം പോലീസ് അറസ്റ്റ് ചെയ്തു.

​ഗതാഗത നിയന്ത്രണം: ചന്ദ്രഗിരി, ബേക്കൽ പാലങ്ങൾക്ക് സമീപം കോൺക്രീറ്റിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 10 വരെ റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

​കനത്ത മഴ മുന്നറിയിപ്പ്: ദക്ഷിണ കന്നഡ, മംഗളൂരു മേഖലകളിൽ മഴ ശക്തമായതിനെ തുടർന്ന് ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിൽ ഭീഷണിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page