കാസര്‍കോട്: കുമ്പള ടൗണിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു പോയ യുവതിയെ കാണാതായതായി പരാതി. കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ ഹനീന (26)യെ ആണ് കാണാതായത്. ഇത് സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ആഗസ്റ്റ് 10ന് രാവിലെ 11 മണിയോടെയാണ് ഹനീന വീട്ടില്‍ നിന്നു പോയത്. അതിന് ശേഷം തിരിച്ചു വരാത്തതിനെ തുടര്‍ന്ന് പിതാവ് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മണ്ണാര്‍ക്കാട്ടുള്ളതായാണ് മറുപടി ലഭിച്ചത്. അതിന് ശേഷം നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നതായി പറയുന്നു. ഒരാഴ്ചയായി ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.







