കാസര്‍കോട്: യുവപണ്ഡിതന്‍ കുമ്പള, ശാന്തിപ്പള്ളത്തെ ശാഹുല്‍ഹമീദ് ഹിമമി(29) അന്തരിച്ചു. എസ്എസ്എഫ് കുമ്പള ഡിവിഷന്‍ സെക്രട്ടറിയായിരുന്നു. മുഹിമ്മാത്ത് കുല്ലിയ്യ 2019 ബാച്ചിലെ ഹിമമി പണ്ഡിതനും ശാന്തിപ്പള്ളത്തു മുഹിമ്മാത്തിന്റെ കീഴിലുള്ള സെക്കന്ററി മദ്രസ മുഅല്ലിമുമായിരുന്നു.
പിതാവ്: അബ്ബാസ്. മാതാവ്: ഖദീജ. സഹോദരങ്ങള്‍: ആമിന, ഖൈറുന്നീസ, അസ്മിന, ഷഹന, ഷംന. യുവപണ്ഡിതന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. മൃതദേഹം ശാന്തിപ്പള്ളം തഖ് വ ജുമാമസ്ജിദ് അങ്കണത്തില്‍ നിരവധി പേരുടെ സാന്നിധ്യത്തില്‍ ഖബറടക്കി.







