നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണു; പുല്ലരിയാന്‍ പോയ യുവാവിന് ഗുരുതരപരിക്ക്, അപകടം കളത്തൂരില്‍

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണു യുവാവിന് ഗുരുതര പരിക്ക്.കുമ്പള, മീത്തല്‍ കളത്തൂരിലെ ഹാരിസി (28)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കാലെല്ല് പൊട്ടിയ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (ശനി) വൈകുന്നേരമാണ് അപകടം. ശ്രീനഗര്‍ റോഡിലെ ധൂമാവതി ഭദ്രകാളി ക്ഷേത്രത്തിന് സമീപത്ത് മംഗല്‍പ്പാടി പഞ്ചായത്ത് സഹായത്തോടെ പണിയുന്ന ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മാണത്തിലുള്ള വീടിന്റെ സണ്‍ഷേഡാണ് തകര്‍ന്ന് വീണത്. വീട്ടിനു സമീപത്ത് പുല്ലരിയാന്‍ പോയതായിരുന്നു ഹാരിസ്. ഈ സമയത്ത് വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് ഹാരിസിന്റെ ദേഹത്ത് വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് ഹാരിസിനെ ആശുപത്രിയിലെത്തിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page