കരിവെള്ളൂർ : അക്കാദമിക-അക്കാദ മികേതര പ്രവർത്തനങ്ങളുമായി
വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച യുവ അധ്യാപകനും വിദ്യാരത്നം അധ്യാപക അവാർഡ് ജേതാവുമായ വി.വി ഹരിപ്രസാദിന് കരിവെള്ളൂർ മിഡ്‌ടൗൺ റോട്ടറി അധ്യാപക ദിന പുരസ്‌കാരം സമ്മാനിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ്.വി ശ്യാംകുമാർ ഉപഹാരം സമ്മാനിച്ചു.
ക്ലബ് പ്രസിഡന്റ് അഡ്വ. പ്രകാശ് പാലാട്ട് അധ്യക്ഷത വഹിച്ചു. എസ്.വി വിനയകുമാർ മുഖ്യ പ്രഭാഷണം നടത്തി.
പി. കനകരാജൻ, വിജയൻ കക്കാലത്ത്, ബിന്ദു സുനിൽ,മനോജ് പാലായി, പി.വി. മധുസൂദനൻ, രവി പാവൂർ,വിനീഷ് മാത്രാടൻ, കെ.ശ്രീജിത്ത്, രാഹുൽ ഉദിനൂർ പ്രസംഗിച്ചു.







