പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാല സമരത്തിലേക്ക്. സമരപ്രഖ്യാപനം മറ്റന്നാള്‍ (ചൊവ്വ) ഉണ്ടാകും. പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതി മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപര്യാപ്തമാമെന്നു സ്വകാര്യ ബസുടമകള്‍ വ്യക്തമാക്കി.
മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.
പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയത് മൂലം സ്വകാര്യ മേഖലക്കുണ്ടായ നഷ്ടം നികത്താന്‍ റൂട്ടും സമയവും പുതുക്കണമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകള്‍ പാട്ടത്തിനെടുക്കുക തുടങ്ങിയ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതൊന്നും പ്രതീക്ഷക്ക് വക നല്‍കുന്നതല്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്. ഇത്തരമൊരു സാഹചര്യത്തിലാണ് സ്വകാര്യ ബസുടമകള്‍ സമരത്തിനിറങ്ങുന്നത്.








