പത്തനംതിട്ട: പ്രണയിച്ച പെണ്‍കുട്ടി ജീവനൊടുക്കിയ വിഷമത്തില്‍ കാമുകന്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. പത്തനംതിട്ട, തണ്ണിത്തോട്, എലിമുണ്ടുംപ്ലക്കല്‍, പ്ലാങ്കൂട്ടത്തില്‍ പ്രവീണ്‍ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയത്. പ്രവീണുമായി സ്‌നേഹത്തിലായിരുന്ന കുപ്പക്കര വീട്ടില്‍ വീണ പ്രകാശ് (16) ഇന്നലെ (ശനി) വൈകിട്ട് ജീവനൊടുക്കിയിരുന്നു. ഈ വിവരമറിഞ്ഞ് പത്തനംതിട്ടയില്‍ നിന്ന് എറണാകുളത്തേക്ക് പോയ പ്രവീണ്‍ ട്രെയിനിനു മുന്നില്‍ ചാടി മരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.








