അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഏതാനും പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യനികേതനിലാണ് അപകടം. വിദ്യാര്‍ത്ഥികളെ പേയിംഗ് ഗസ്റ്റുകളായി താമസിപ്പിക്കുന്ന കെട്ടിടമാണ് ഇന്ന് (ഞായര്‍) ഉച്ചയോടെ തകര്‍ന്ന് വീണത്.
പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അത്യാധുനിക സൗകര്യങ്ങളടക്കം കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അപകടസ്ഥലത്തേക്ക് അയച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page