മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

വടകര: മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു. ഇരു ഭാഗത്തേക്കും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച
രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ഡ്രൈവിങ്ങിനിടെ ഡ്രൈവര്‍ക്ക് പെട്ടെന്ന് അപസ്മാര രോഗം ഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടം നടക്കുമ്പോള്‍ മറ്റൊരു ട്രാക്കിലൂടെ വന്ന മെമു ട്രെയിന്‍ സുരക്ഷിതമായി കടത്തിവിട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഇരു ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടു. ട്രാക്കില്‍ വീണ ലോറി 9 മണിയോടെ മണ്ണുമാന്തി യന്ത്രം എത്തിച്ച് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
Scroll to top

You cannot copy content of this page