തിരുവനന്തപുരം: 25 കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൂവച്ചല്‍ മുളമൂട് സ്വദേശി അഞ്ജനയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മുറിയില്‍ നിന്ന് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് മാതാവ് വാതില്‍ തട്ടി വിളിക്കുകയും തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടിത്തുറന്ന് നോക്കുകയുമായിരുന്നു. ഉടന്‍തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ അസിസ്റ്റന്റ് കോഴ്‌സ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു അഞ്ജന. യുകെയില്‍ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








