അന്ന് പത്തുവയസ് പ്രായ വ്യത്യാസത്തിന്റെ പേരില്‍ പലരും പരിഹസിച്ചു; ഇന്ന് 18-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് നടി നീലിമ റാണി

18-ാം വിവാഹവാര്‍ഷികം ആഘോഷമാക്കുകയാണ് നടി നീലിമ റാണിയും ഭര്‍ത്താവ് ഇസൈ വാനനും. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നടി വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചത്. മനോഹരമായ കുറിപ്പും നടി എഴുതിയിട്ടുണ്ട്. ‘ഇതുവരെയുള്ള ജീവിതം വളരെ മനോഹരമായിരുന്നു. മുന്നോട്ടുള്ള യാത്രയിലും നമ്മള്‍ ഒന്നിച്ചായിരിക്കും’ നടി കുറിച്ചു. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് നീലിമ റാണി. സഹ സംവിധായകനായി വന്ന ഇസൈ വാനനും നീലിമയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 21-ാം വയസ്സിലാണ് നീലിമ വിവാഹിതയായത്. ഭര്‍ത്താവിന് പത്ത് വയസിന്റെ വ്യത്യാസം ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് വിമര്‍ശനങ്ങള്‍ നീലിമ റാണിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഈ ബന്ധം അധികാലം നീണ്ടു നില്‍ക്കില്ലെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. അവര്‍ക്കുള്ള മറുപടിയാണ് ഈ 18-ാം വിവാഹ വാര്‍ഷികം. പ്രായ വ്യതാസത്തിന്റെ പേരില്‍ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായവരാണ് ഈ താരദമ്പതികള്‍. ഇന്ന് ഇസൈ പിക്‌ചേഴ്‌സ് എന്ന പേരില്‍ ഒരു നിര്‍മാണക്കമ്പനിയും ഇവര്‍ക്കുണ്ട്.
നീലിമ അഭിനയിക്കുന്ന സീരിയല്‍ നിര്‍മിക്കുന്നതും ഭര്‍ത്താവായ ഇസൈ വാനന്‍ തന്നെയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page