മംഗ്‌ളൂരു: മുല്‍ക്കി, കില്‍പ്പാടിയിലെ പ്രശസ്തമായ കോര്‍ദെബ്ബു ദേവസ്ഥാനത്ത് വന്‍ കവര്‍ച്ച. ശ്രീകോവിലിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ വെള്ളി നിര്‍മ്മിത മുഖാവരണം, സ്വര്‍ണ്ണപതക്കം, വെള്ളി കെട്ടിയ വാളുകള്‍ എന്നിവ കവർച്ച ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കവര്‍ച്ച നടന്നത്. ശാന്തിക്കാരന്‍ പുലര്‍ച്ചെ വിളയ്ക്കു വെക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പൊലീസ് ദേവസ്ഥാനത്തെത്തി അന്വേഷണം ആരംഭിച്ചു.








