82 കാരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: 82 കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യാവൂര്‍ ചന്ദനഗിരി സെന്റ് ആന്‍സ് ഇടവകാംഗവും പൂപ്പറമ്പില്‍ താമസക്കാരനുമായ വെളിയംകുളത്തേല്‍ ജോസഫ്(82) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് വീടിന്റെ സെന്റര്‍ഹാളിലെ സ്റ്റെയര്‍കേസ് കൈവരിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് പൂപ്പറമ്പിലെ ഭവനത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം പയ്യാവൂര്‍ സെന്റ് ആന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ നടക്കും. ഭാര്യ: മേരി പയ്യാവൂര്‍ ചെറുകര കുടുംബാംഗം.
മക്കള്‍: ഷിബി(യുഎഇ), ഷിനോജ്, ഷീന. മരുമക്കള്‍: ഷിജി ജോസഫ് (യുഎഇ), ലിജി ജോസ് (ഇസ്രയേല്‍), സ്റ്റിബി സൈമണ്‍ (അധ്യാപകന്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page