ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; രാത്രി 7 നും 12നും ഇടയില്‍ ഭാഗികമായി തടസപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. രാത്രി 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. ബുധനാഴ്ച സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണമെന്നാണ് കെഎസ്ഇബി വിശദമാക്കുന്നത്. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ സംസ്ഥാനത്തുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും മഴ കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമെന്നും വിശദീകരണമുണ്ട്. എന്നാല്‍ വൈദ്യുതി ലഭ്യതയിലെ സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് ഹണി ട്രാപ്പ് സംഘം; ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗറിലേക്ക് മാറ്റി
Scroll to top

You cannot copy content of this page