വിവാഹ വീട്ടിൽ സംഘർഷം; മദ്യലഹരിയിൽ  അയൽവാസി മൂന്ന് പേരെ  വെട്ടിപ്പരിക്കേൽപ്പിച്ചു; ഒരാളുടെ നില ഗുരുതരം

പേരാവൂർ:  പാമ്പാളിയിൽ വിവാഹ വീട്ടിലുണ്ടായ സംഘർഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു. നാട്ടുകാരായ അൻസർ(29), അരുൺ(30), അഭിജിത്ത്(29) എന്നിവർക്കാണ് പരിക്കേറ്റത്.  പരിക്കേറ്റ അൻസറിന്റെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വിവാഹ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.  തർക്കത്തിനിടെ  അയൽവാസി വീട്ടിൽ നിന്നും കൊണ്ടുവന്ന വടിവാൾ കൊണ്ട് മൂന്നു പേരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് പിന്നിലെന്നാണ് വിവരം. പരിക്കേറ്റ അരുൺ, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും,  അൻസറിനെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അക്രമത്തിനു ശേഷം പ്രതി ഒളിവിൽ പോയി. സംഭവത്തിൽ പേരാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page