രണ്ട് വയസ്സുള്ള കുട്ടി അപ്പാർട്ട്മെന്റിന് പുറത്ത് ഒറ്റയ്ക്ക് ; മാതാവ് അറസ്റ്റിൽ


പി പി ചെറിയാൻ

ലാരേഡോ: ടെക്സസിലെ ലാരേഡോയിൽ രണ്ട് വയസ്സുള്ള കുട്ടിയെ അപ്പാർട്ട്മെന്റിന് പുറ ത്ത് ഒറ്റയ്ക്ക് കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ അറസ്റ്റ് ചെയ്തു .
തിങ്കളാഴ്ച രാവിലെ സൗത്ത് ന്യൂ യോർക്ക് അവന്യൂവിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിന് പുറത്ത് ഒരു കുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് വഴിയാത്രക്കാരനാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ വീട് ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിനുള്ളിൽ തന്നെയാണെന്ന് കണ്ടെത്തുകയും, അവിടത്തെ സാഹചര്യം ആശങ്കാജനകമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുകയും ചെയ്തു. 33 വയസ്സുകാരിയായ ബിയാങ്ക കരോലിന വില്ലാറിയൽ ആണ് കുട്ടിയുടെ അമ്മയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവരുടെ പക്കൽ അടയാളപ്പെടുത്താത്ത പാത്രത്തിൽ ഗുളികകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുട്ടിയെ ഉപേക്ഷിക്കുകയോ അപകടത്തിലാക്കുകയോ ചെയ്തു എന്നീ കുറ്റങ്ങൾക്കും, നിരോധിത ലഹരിവസ്തു കൈവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ വെബ് കൗണ്ടി ഷെരീഫ് ഓഫീസിന്റെ മറ്റ് രണ്ട് വാറണ്ടുകളും നിലവിലുണ്ടായിരുന്നു.

തിങ്കളാഴ്ച വെബ് കൗണ്ടി ജയിലിൽ അടച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page