ഇന്നത്തെ പ്രധാന വാർത്തകൾ

​അമേരിക്കൻ കുടിയേറ്റ നയവും Hഎച്ച്-1B വിസ നിയന്ത്രണങ്ങളും
​എച്ച്-1 ബി വിസ ഉടമകളുടെ പങ്കാളികൾക്ക് നൽകിയിരുന്ന തൊഴിൽ അനുമതിയും അവസാനിപ്പിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം നീക്കം ശക്തമാക്കി.

​കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വിസ വ്യവസ്ഥകളിൽ പുതിയ മാറ്റങ്ങൾ വരുത്താനും നീക്കമുണ്ട്.

​പശ്ചിമേഷ്യൻ സംഘർഷം
​ഇറാന് നേരെ യുഎസ് സെൻട്രൽ കമാൻഡ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തി. തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് കിഴക്കൻ മേഖലയിൽ കനത്ത സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

​അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ആഗോള എണ്ണവിപണിയിലും ഇളക്കങ്ങൾ പ്രതിഫലിക്കുന്നുണ്ട്.

​നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഉയരുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
​രക്ഷാപ്രവർത്തനങ്ങൾക്കായി അതിർത്തി മേഖലകളിൽ ചൈനയും മുൻകരുതൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

​റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ മാനുഷിക പരിഗണനകൾ മുൻനിർത്തി ചർച്ചകൾ നടക്കണമെന്ന് വിവിധ ആഗോള നേതാക്കൾ ആവശ്യപ്പെട്ടു.

​റഷ്യൻ സായുധ സേനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന വിദേശ പൗരന്മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നുണ്ട്.​

വ്യോമസേനയിൽ ചരിത്ര നേട്ടം: ഇന്ത്യൻ പ്രതിരോധ സേനയുടെ മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് ആദ്യമായി ടു-സ്റ്റാർ ഓഫീസറായി (എയർ വൈസ് മാർഷൽ) ശക്തി ശർമ്മ ചുമതലയേറ്റു.

വിവിധ ആനുകൂല്യങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് നടത്താൻ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചു.

​കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി: തപാൽ വഴി ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ സുരക്ഷ വർദ്ധിപ്പിച്ചു.

​വിമാനത്തിന് അടിയന്തര ലാൻഡിംഗ്: ഗോവയിൽനിന്ന് ഡൽഹിയിലേക്ക് 229 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനം എൻജിൻ തകരാർ സംശയിച്ചതിനെ തുടർന്ന് ഗോവ വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി.

​നേപ്പാൾ മിന്നൽ പ്രളയം – ബിഹാറിൽ ജാഗ്രത: നേപ്പാളിലെ കനത്ത പ്രളയത്തെ തുടർന്ന് അതിർത്തി സംസ്ഥാനമായ ബിഹാറിലേക്ക് പ്രളയജലം ഒഴുകിയെത്തുന്നതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി.

​രാമക്ഷേത്ര ട്രസ്റ്റിന് ആദ്യ സിഇഒ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലേക്ക് ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

​മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് തടവും പിഴയും: കണ്ണൂർ വിമാനത്താവളത്തിലെ ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന ചെക്ക് കേസിൽ പാലാ എം.എൽ.എ മാണി സി. കാപ്പന് ഒരു വർഷം തടവും 5.30 കോടി രൂപ പിഴയും മുംബൈ കോടതി വിധിച്ചു. വിധി കേസിന്മേൽ അപ്പീൽ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

​തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് നിർണായക ദിനം: തൊണ്ടിമുതൽ കേസിൽ തനിക്കെതിരെയുള്ള ശിക്ഷാവിധിക്കെതിരായ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജി കോടതി പരിഗണിക്കുന്നു.

​സുരക്ഷയും ഭരണവും
​മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന: അണക്കെട്ടിലെ സമഗ്ര സുരക്ഷാ പരിശോധനയുടെ ആദ്യഘട്ടം അഞ്ചംഗ വിദഗ്ധ സംഘം പൂർത്തിയാക്കി. പൂർണ്ണമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കും.

​കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് വരുമാനം: ഓണക്കാലത്തെ യാത്രക്കാരുടെ വർധനവ് മൂലം കെ.എസ്.ആർ.ടി.സി ടിക്കറ്റ് വരുമാനത്തിൽ 10.8 കോടി രൂപ നേടികൊണ്ട് റെക്കോർഡ് സൃഷ്ടിച്ചു.

​കൊച്ചി മെട്രോ മൂന്നാം ഘട്ടം: കൊച്ചി മെട്രോ അങ്കമാലിയിലേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും നീട്ടുന്ന മൂന്നാം ഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചു.

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 38 വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

​ ട്രെയിനുകളിലോ റെയിൽവേ വളപ്പിലോ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്യുന്നവരെ പുറത്താക്കാനും ശിക്ഷ നടപടികൾ സ്വീകരിക്കാനുമുള്ള അധികാരം ശരിവെച്ച് ഹൈക്കോടതി.

​പോക്സോ കേസ് ഉത്തരവ്: ഭാര്യയ്ക്കാണെങ്കിലും 18 വയസ്സ് തികഞ്ഞിട്ടില്ലെങ്കിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പോക്സോ കുറ്റകൃത്യമായി കണക്കാക്കുമെന്ന് ഹൈക്കോടതിയുടെ നിർണ്ണായക പരാമർശം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു.

​സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണം: കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ മെയിന്റനൻസ് ജോലികളുടെ ഭാഗമായി സെപ്റ്റംബർ 3 മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

​ബേക്കൽ മേൽപ്പാലത്തിൽ തടസ്സം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബേക്കൽ റെയിൽവേ മേൽപാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങൾ ബാധകമായിരിക്കും.

​കുമ്പള ട്രാഫിക് പരിഷ്കരണം: കുമ്പള ബസ് സ്റ്റാൻഡിന് സമീപത്തെ അനധികൃത പാർക്കിംഗ് കാരണം ബസുകൾക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ ട്രാഫിക് പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണമെന്ന് നിവേദനം .

​കമ്പല്ലൂർ സ്കൂളിന് നേട്ടം: സംസ്ഥാന സർക്കാരിന്റെ പ്രഥമ ‘ശ്രേഷ്ഠ വിദ്യാലയ പുരസ്കാര’ത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പല്ലൂർ ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി ജില്ലക്ക് അഭിമാനമായി.


വാമഞ്ചൂർ ചെക്ക് പോസ്റ്റിന് സമീപം സ്കൂട്ടർ മറിഞ്ഞ് കർണാടക സ്വദേശിയായ യുവാവ് മരണപ്പെട്ടു.

​ കുമ്പള ബന്തിയോടിന് സമീപം യുവ വ്യാപാരിയെ തടഞ്ഞുനിർത്തി മർദിച്ച് കാറും ഐഫോണും കവർന്നതായി പരാതി.

​യൂണിയൻ ബാങ്ക് ഡാറ്റ ചോർച്ച കേസ്: ബാങ്കിന്റെ ബിസിനസ് ഡാറ്റ ചോർത്തിയെന്ന പരാതിയിൽ അസിസ്റ്റന്റ് മാനേജർക്കെതിരെ കാസർകോട് പോലീസ് കേസെടുത്തു.

പാണത്തൂർ കല്ലപ്പള്ളിയിലെ റബർ തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി.

​ആഫ്രിക്കൻ ഒച്ച് ഭീഷണി: ഉദുമയിലും പരിസര പ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം തടയുന്നതിനായി ജൈവ ലായനി തളിക്കലും ബോധവൽക്കരണവും ഊർജ്ജിതമാക്കി.

പാണ്ഡേശ്വർ ലെവൽ ക്രോസിംഗ് ഗേറ്റിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ദക്ഷിണ റെയിൽവേ ‘ഡബിൾ ബൂം ബാരിയർ’ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി.

വരാനിരിക്കുന്ന മംഗളൂരു ദസറ ആഘോഷങ്ങൾ ടൂറിസത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകി കൂടുതൽ വിപുലമായി സംഘടിപ്പിക്കാൻ സ്പീക്കർ യു.ടി. ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

വ്യാജ പോലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് 17-ഓളം കേസുകളിൽ പ്രതിയായ തട്ടിപ്പുകാരനെ മംഗളൂരു സിസിബി പോലീസ് അറസ്റ്റ് ചെയ്തു.

​ഓട്ടോറിക്ഷാ നിരക്ക് വർധന: മംഗളൂരു നഗരത്തിൽ പുതുക്കിയ ഓട്ടോറിക്ഷാ നിരക്കുകൾ നിലവിൽ വന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page