കാസര്‍കോട്: തകര്‍ച്ചയിലേക്ക് നീങ്ങുന്ന സ്വകാര്യ ബസ് മേഖലയെയും കടക്കെണിയില്‍ കുടുങ്ങുന്ന സ്വകാര്യ ബസ് ഉടമകളെയും സംരക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ പിടിച്ചു നിറുത്തുന്നതിനുള്ള ആശയ സ്വരൂപികരണത്തിന് ഫെഡറേഷന്‍ ജില്ലാ സമ്മേളനം നാളെ കാഞ്ഞങ്ങാട്ട് ചേരും. 20 വര്‍ഷത്തിന് മുമ്പ് 35000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് അവയുടെ എണ്ണം 11000 ആയി കുറഞ്ഞു. അശാസ്ത്രീയമായ സമയക്രമം, കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന അമിത പരിഗണന, വിവിധ ഫീസുകള്‍, ഫൈന്‍, കണ്‍സഷന്‍ നിരക്കുകള്‍, ഡീസല്‍ വില വര്‍ധന, സ്വകാര്യ ബസ് മേഖലയെ വ്യവസായമായി പരിഗണിക്കാത്തതിലെ പ്രതിസന്ധി, പ്രിയദര്‍ശിനി പദ്ധതി എന്നിവ സ്വകാര്യ ബസ് മേഖലക്ക് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നു-ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെകെ തോമസ്, സെക്രട്ടറി ഹംസ, ട്രഷറര്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.







