നോർക്ക കെയർ ഇൻഷുറൻസും നോർക്ക അംഗത്വവും: ജിദ്ദയിൽ ബോധവൽക്കരണ സെമിനാർ നടത്തി

ജിദ്ദ: കാസർകോട് ജില്ലയിലെ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്ന നോർക്ക അംഗത്വം, നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി എന്നിവയെക്കുറിച്ച് ജിദ്ദയിൽ ബോധവൽക്കരണ സെമിനാർ നടത്തി.നോർക്ക അംഗത്വത്തിന്റെ പ്രാധാന്യം, ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ, അംഗത്വം നേടുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് സെമിനാറിൽ വിശദീകരിച്ചു. നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.ഒഐസിസി കാസർകോട് ജില്ലാ പ്രസിഡന്റ് നിതേഷ് ബാലൻ, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് പൈവളികെ നേതൃത്വം നൽകി.പരിപാടി സംഘടിപ്പിക്കുന്നതിന് സഹകരിച്ച ഗഫൂർ പെർള, അഷ്റഫ് ഉദ്യാവര, അബ്ദുൽ ലത്തീഫ് മഞ്ചേശ്വരം, ഷരീഫ് ഉദ്യാവര, സമീർ, ഷബീർ, നിയാസ്, അബൂബക്കർ ഉപ്പള, ആരിഫ്, റിയാസ് മഞ്ചേശ്വരം, ഫാറൂഖ് മഞ്ചേശ്വരംഒഐസിസി കാസർകോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ഖാദർ പെർള എന്നിവരെ ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.കൂടുതൽ പ്രവാസികളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തി രണ്ടാം ഘട്ട ബോധവൽക്കരണ പരിപാടി വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page