കോഴിക്കോട്: 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണ കടത്ത് നടത്തിയ പിതാവ് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിൽ മക്കൾക്കൊപ്പം എത്തിയ ആളാണ് പിടിയിലായത്. കുഞ്ഞിന്റെ ദേഹത്തു നിന്നും കുഞ്ഞിന്റെ പിതാവിന്റെ ദേഹത്ത് നിന്നും മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. റാസല്‍ ഖൈമയില്‍ നിന്നാണ് പൊന്നാനി സ്വദേശി മൂന്നു മക്കൾക്കൊപ്പം കരിപ്പൂരിൽ വിമാനമിറങ്ങിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘമാണ് സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മാസത്തില്‍ മാത്രം വന്‍ സ്വര്‍ണ വേട്ടയാണ് കേരളത്തില്‍ നടന്നത്. ഓഗസ്റ്റ് ആദ്യവാരം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി കസ്റ്റംസ് വകുപ്പ് 11 കോടിയിലധികം രൂപ വിലമതിക്കുന്ന 8 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 14കേസുകളിലായി മലയാളികള്‍ ഉള്‍പ്പെടെ 9 പേരെ ഇതില്‍ അറസ്റ്റ് ചെയ്തിരുന്നു.








