തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തിനിടയില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം. സമര സ്ഥലത്ത് വീണ ഇദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് മര്‍ദ്ദനമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ ഇടയാക്കിയതെന്നു എസ്എഫ്‌ഐ ആരോപിച്ചു. പൊലീസിനു നേരെ വടികൾ എറിഞ്ഞതായും പരാതിയുണ്ട്.
കേരളസര്‍വ്വകലാശാലയിലെനയങ്ങള്‍ക്കെതിരെഎസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെപ്രതിഷേധിച്ചിരുന്നു. ഇതിനിടയില്‍വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി ഉപയോഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.








