ബൈക്കിൽ എംഡിഎംഎ കടത്ത്; ചെമ്മട്ടം വയലിൽ നടന്ന റെയ്ഡിൽ തെക്കിൽ സ്വദേശി പിടിയിൽ

കാസർകോട്: ബൈക്കിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിലായി. തെക്കിൽ ചെറുകര സ്വദേശി അബൂബക്കർ സിദ്ദീഖിനെ(33)യാണ് ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി എച്ച് നസീബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. യുവാവിൽ നിന്ന് 2.14 ഗ്രാം മയക്കുമരുന്ന് പിടികൂടി. എം ഡി എം എ കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായും ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായും കാസർകോട് ഇന്ത്യയിലെൻസ് ബ്യൂറോയും ഹോസ്ദുർഗ് എക്സൈസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ ചെമ്മട്ടം വയലിൽ നടന്ന വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പിടികൂടിയത്. നേരത്തെയും മയക്കുമരുന്ന് കേസിൽ പ്രതിയാണ് യുവാവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page