പാലക്കാട്: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു. കോങ്ങാട് കരുണയില്‍ ഗോപീകൃഷ്ണന്റെ മകള്‍ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂര്‍ യുവക്ഷേത്ര കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയാണ്. കോങ്ങാട് മല്ലിക്കല്‍ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെ ആണ് അപകടം നടന്നത്. കോളേജിലേക്ക് പോകുന്നതിനായി ബസില്‍ കയറിയഗൗരിയുടെ ഒരു ഷൂ അഴിഞ്ഞു പുറത്തേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനായികുട്ടി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ബസില്‍നിന്ന് തെറിച്ചുവീണഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടന്‍തന്നെകുട്ടിയെ പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബീനയാണ് മാതാവ്.








